23
Jan 2023
Mon
23 Jan 2023 Mon

കാനഡയില്‍ വിദേശികള്‍ വീടുകള്‍ വാങ്ങുന്നതിന് വിലക്ക്. സ്വദേശികള്‍ക്ക് വീടുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം. ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന നിരോധനം രണ്ടുവര്‍ഷത്തേക്കാണ് നിരോധനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലെ തിരഞ്ഞെടുപ്പ് കാംപയിനില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാഗ്ദാനമായിരുന്നു വിദേശികള്‍ രാജ്യത്ത് വീടുകള്‍ വാങ്ങുന്നതിന് രണ്ടുവര്‍ഷത്തെ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയെന്നത്. അതേസമയം പൗരന്മാരല്ലാത്ത അഭയാര്‍ഥികളും സ്ഥിരതാമസക്കാരുമായവര്‍ക്ക് വീടുകള്‍ വാങ്ങുന്നതിനുള്ള ഇളവുകള്‍ നിയമത്തിലുണ്ട്.

നിക്ഷേപമെന്ന നിലയ്ക്ക് വിദേശികള്‍ കാനഡയില്‍ വീടുകള്‍ വാങ്ങുന്നതിനെ തുടര്‍ന്ന് വില കുതിച്ചുയര്‍ന്നിരുന്നു. ഇത് സ്വദേശികള്‍ക്ക് വീട് വാങ്ങുന്നതിന് വിലങ്ങുതടിയായി. ഇതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടന്നത്.