23
Jan 2023
Fri
23 Jan 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ആതിയാ ഷെട്ടിയുമായുള്ള മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയാ ഷെട്ടിയുമായുള്ള വിവാഹം ഈ മാസം 23നാണ്. സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതിയിലുള്ള ഖണ്ടലയിലെ ഫാം ഹൗസായ ജഹാനിലാണ് വിവാഹം നടക്കുക. ബെംഗളൂരു സ്വദേശിയാണ് രാഹുല്‍. ദക്ഷിണേന്ത്യന്‍ രീതിയിലാണ് വിവാഹം നടക്കുക.

 

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വിട്ടത്. 2015ല്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.