മുംബൈ; തമിഴ് സൂപ്പര്‍ നായിക തമന്നാ ഭാട്ടിയയും ബോളിവുഡ് താരം വിജയ് വര്‍മ്മയുമാണ് ബി ടൗണിലെ പുതിയ താരജോഡികള്‍. ഇരുവരും ഡേറ്റിങിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതിനിടെ ഗോവയിലെ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തിയിരുന്നു. എങ്കിലും ഡേറ്റിങിലാണെന്ന് ഇരുവരും സ്ഥീരീകരിച്ചിരുന്നില്ല. രണ്ട് ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ഷോയില്‍ ഇരുവരും പാപ്പരാസികള്‍ക്ക് മുന്നില്‍ വീണ്ടും ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ബി ടൗണിലെ സംസാര വിഷയം.
|
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും ഒരു ഡ്രൈവിനായി മുംബൈയിലെ ബാന്ദ്രയില്‍ എത്തിയതോടെയാണ് ഇവരുടെ ബന്ധം പാപ്പരാസികള്‍ ഉറപ്പിച്ചത്. ബോളിവുഡില്‍ അരങ്ങേറ്റം നടത്തി പിന്നീട് തമിഴിലെ സൂപ്പര്‍ നായികയായ തമന്ന നിലവില്‍ ബോളിവുഡില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബബ്ലി ബൗണ്‍സറില്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ച തമന്ന നിലവില്‍ രണ്ട് തെലങ്കു സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ധിഖിയോടൊപ്പം ബോലേ ചൂടിയാം എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിജയ് വര്‍മ്മ 2019ല്‍ സോയാ അക്തറിന്റെ ഗുല്ലി ബോയില്‍ അഭിനയിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ആലിയാ ബട്ടിനൊപ്പം അഭിനയിച്ച ഡാര്‍ലിങിസും വിജയ് വര്‍മ്മയുടെ മറ്റൊരു ഹിറ്റായിരുന്നു. നിലവില്‍ കരീനാ കപ്പൂറിനൊപ്പം ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് ടെന്നിലാണ് അഭിനയിക്കുന്നത്.



