22
Jan 2023
Thu
22 Jan 2023 Thu

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളുമായ ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റിൽ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഇതിൽ നിന്നും വിരമിക്കുന്നതിലൂടെ രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ക്രിക്കറ്റ് കരിയറാണ് 39 കാരനായ അംല അവസാനിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ കൗണ്ടി സീസണിൽ സറേയെ ചാമ്പ്യന്മാരാക്കിയതിൽ അംല വലിയ പങ്കാണ് വഹിച്ചത്. ഒരിക്കൽ കൂടി ടീമിലേക്ക് ഇല്ലെന്ന് അംല പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ വിരമിക്കൽ ഉറപ്പിച്ചത്. എല്ലാ പ്രൊഫഷണൽ ഫോർമാറ്റിലുമായി 34104 റൺസ് അംല നേടിയിട്ടുണ്ട്. ഇതിൽ 18672 റൺസ് ദക്ഷിണാഫ്രിക്കൻ കുപ്പായത്തിലാണ്.ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കായി ട്രിപ്പിൾ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് അംല. 20042019 വരെ നീണ്ട് നിന്ന ടെസ്റ്റ് കരിയറിൽ 24 മത്സരങ്ങളിൽ നിന്ന് 9282 റൺസുകളും 28 സെഞ്ച്വറികളുമാണ് അംല നേടിയത്. 181 ഏകദിനങ്ങളിൽ 49.46 ശരാശരിയിൽ 27 സെഞ്ചുറികളോടെ 8113 റൺസും 44 രാജ്യാന്തര ട്വന്റി 20കളിൽ 33.60 ശരാശരിയിൽ 1277 റൺസും അംല നേടി. ഏറ്റവും വേഗത്തിൽ 25 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയ താരമാണ് അംല.അതേസമയം ദക്ഷിണാഫ്രിക്കൻ ട്വന്റി ട്വന്റി ലീഗിൽ എംഐ കേപ്ടൗണിന്റെ ബാറ്റിംഗ് പരിശീലകനായി അംല എത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചായി താരം എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനായി ഹാഷിം അംല ബാറ്റേന്തിയിട്ടുണ്ട്.