23
Jan 2023
Sat
23 Jan 2023 Sat

വിവാഹകര്‍മം നടക്കുന്നതിനിടെ വരന്‍ നിരന്തരം വധുവിന്റെ മുറിയിലേക്ക് പോവുന്നതിനെചൊല്ലിയുള്ള തര്‍ക്കം വിവാഹം മുടങ്ങുന്നതില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്‍ നിരന്തരം വധുവിന്റെ മുറിയിലേക്ക് പോവുന്നത് വരന്റെ പിതാവിന് ഇഷ്ടപ്പെടാതെ വരികയും മകനെ തല്ലുകയും ചെയ്തു. ഇതോടെ മകന്‍ പിതാവിനെ തിരികെ തല്ലി. ഇതിനു പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

വിവാഹഘോഷയാത്ര വധുവിന്റെ വീട്ടിലെത്തുന്നതുവരെ എല്ലാം മംഗളകരമായി നടക്കുകയുണ്ടായി. വീട്ടിലെത്തിയതോടെ യുവാവ് ഇടയ്ക്കിടെ വധുവിന്റെ മുറിയിലേക്ക് പോവുകയുമായിരുന്നു.

ഇത് കണ്ട് കുപിതനായ വരന്റെ പിതാവ് മകനെ തല്ലുകയാണുണ്ടായത്. സ്വന്തം പിതാവിനെ തല്ലിയ മകനെ ഭര്‍ത്താവായി സ്വീകരിക്കുകയില്ലെന്ന് വധു പ്രഖ്യാപിച്ചതോടെ ചടങ്ങ് പാതിവഴിയില്‍ അവസാനിക്കുകയും വരനും കൂട്ടരും മടങ്ങിപ്പോവുകയും ചെയ്തു. പൊലീസ് ഇടപെട്ട് വധുവിന്റെ വീട്ടുകാര്‍ കൈമാറിയ പണം വരന്റെ വീട്ടുകാരില്‍ നിന്ന് തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തു.