23
Jan 2023
Mon
23 Jan 2023 Mon

ആലപ്പുഴയിൽ എസ്ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയ്ക്ക് കിഴക്കുള്ള കുടുംബ വീട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഇന്നലെ രാത്രി സൂരജ് വീട്ടിലെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.