|
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ പതിനേഴുപേർ കൊല്ലപ്പെട്ടു. 90പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്.
പള്ളിയിലെ പ്രാർത്ഥനാസമയത്താണ് സ്‌ഫോടനം നടന്നത്. ഈ സമയത്ത് നിരവധി വിശ്വാസികൾ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനത്തിൽ പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു.
നിരവധി പേർ ഇപ്പോഴും പള്ളിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





