24
Feb 2023
Fri
24 Feb 2023 Fri

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടീ. 14 ദിവസത്തേക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജനുവരി 23നാണ് കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ തിരുവനന്തപുരം പാളയത്തുവച്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.