കാസര്‍ഗോഡ്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. പിറന്നാൾ ദിനത്തിലാണ് യുവതിയുടെ ദാരുണമരണം.
|
ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ബേക്കറി ജീവനക്കാരിയായിരുന്നു ചുമ്മി. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ജയ്ഷീല്‍ ചുമ്മി ധരിച്ചിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്തുമുറുകി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗള്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



