പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ പിഎസ്ജിയുടെ മോശം ഫോം തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയോടാണ് പിഎസ്ജിയുടെ തോല്‍വി. 3-1നാണ് മൊണാക്കോയുടെ ജയം.
|
ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങിയിരുന്നില്ല. ഫ്രഞ്ച് താരം വിസാം ബെന്‍ യെദീര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 18, 45 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. നാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന് മൊണോക്കോയുടെ ആദ്യ ഗോള്‍ നേടി. 39ാം മിനിറ്റിലാണ് പിഎസ്ജിയുടെ ഏക ഗോള്‍ വീണത്. സായിര്‍ എമറിയാണ് സ്‌കോര്‍ ചെയ്തത്. സൂപ്പര്‍ താരം നെയ്മറിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
പിഎസ്ജിക്ക് ഒന്നാം സ്ഥാനത്ത് വെറും ഏഴ് പോയിന്റിന്റെ ലീഡാണുള്ളത്. തുടര്‍ച്ചയായ പിഎസ്ജിയുടെ രണ്ടാം തോല്‍വിയാണ്. ഈ വര്‍ഷത്തെ ലീഗിലെ മൂന്നാം തോല്‍വിയും. ഫ്രഞ്ച് കപ്പില്‍ നിന്നും പിഎസ്ജി അടുത്തിടെ പുറത്തായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





