23
Feb 2023
Fri
23 Feb 2023 Fri

ചെന്നൈ: ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച പ്രശസ്ത നടി മംമ്ത മോഹന്‍ദാസ് നിലവില്‍ മറ്റൊരു രോഗത്തിന് അടിമയാണ്. തന്റെ രോഗ വിവരം മാസങ്ങള്‍ക്ക് മുമ്പ് നടി പുറത്ത് വിട്ടിരുന്നു. എന്നാല്‍ രോഗത്തിന്റെ നിലവിലെ അവസ്ഥ ഒരു തമിഴ് ചാനലില്‍ താരം പങ്കുവച്ചു. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗമാണ് തനിക്ക് ബാധിച്ചതെന്ന് താരം വീണ്ടും പറയുന്നു. ഓരോ ദിവസവും ശരീരത്തിന്റെ നിറം നഷ്ടപ്പെടുകയാണ്. ദിവസവും രാവിലെ ശരീരത്തില്‍ പുതിയ വെള്ളപ്പാടുകള്‍ വരുന്നു. ശരീരത്തിന്റെ 70 ശതമാനവും വെള്ളിയാണ്-തെന്നിന്ത്യന്‍ നടി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പത് മാസങ്ങള്‍ രോഗവിവരം മാതാപിതാക്കളോടും മറച്ച് വച്ചു. വിവരം അറിഞ്ഞപ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസമായി താന്‍ ഏറെ ദുഖിതയാണ്. ഇപ്പോള്‍ ബ്രൗണ്‍ മേയ്ക്കപ്പ് ആണ് തനിക്ക് പറ്റുക.രോഗം കൂടുതലായതോടെയാണ് അമേരിക്കയിലേക്ക് പോയത്. അവിടെ മേയ്ക്ക്അപ്പ് ഇടാതെ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞു. പിന്നീട് നാട്ടിലെത്തിയപ്പോള്‍ ചിലരുടെ ചോദ്യങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇന്ത്യയിലെ അവസ്ഥ ഇതാണെന്നും താരം വ്യക്തമാക്കി.