അലിഗഡ്: ഹോളി ആഘോഷത്തിനിടെ പള്ളിക്കു നേരെ വര്‍ണപ്പൊടികളെറിയുന്നതു തടയാന്‍ പൊലീസ് നിര്‍ദേശപ്രകാരം മസ്ജിദ് പടുത ഉപയോഗിച്ചുമറച്ചുകെട്ടി. അലിഗഡിലെ അബ്ദുല്‍ കരിം മസ്ജിദിന്റെ മുന്‍വശമാണ് പടുത കെട്ടി മറച്ചത്.
|
പള്ളിക്കുനേരെ വര്‍ണപ്പൊടി എറിയുന്നത് തടയാന്‍ വര്‍ഷങ്ങളായി ഹോളി സമയങ്ങളില്‍ പള്ളി ഇപ്രകാരം മറച്ചുകെട്ടി വരികയാണ്.
അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പള്ളി മറച്ചുകെട്ടിയതെന്നും ഇതിനാല്‍ ആര്‍ക്കും പള്ളിക്കു നേരെ വര്‍ണപ്പൊടി വിതറാന്‍ കഴിയില്ലെന്നും പള്ളി പരിപാലന സമിതി അംഗം മുഹമ്മദ് ഇഖ്ബാല്‍ ഹാജി പറഞ്ഞു.
യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ തങ്ങള്‍ ഇങ്ങനെയാണ് ചെയ്തുവരുന്നതെന്ന് പ്രദേശവാസിയായ അഖീല്‍ പഹല്‍വാന്‍ ചൂണ്ടിക്കാട്ടി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





