03
Mar 2023
Fri
03 Mar 2023 Fri

സാവോപോളോ: അയല്‍വാസിയുടെ നായയുടെ കുര സഹിക്കാന്‍ വയ്യാതെ 82കാരിയായ വൃദ്ധ നായയെ ജീവനോട് കുഴിച്ചു മൂടി. ബ്രസീലില്‍ ആണ് സംഭവം. രാത്രി നായയുടെ കുര സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് നായയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന വൃദ്ധ തന്നെ നായയുടെ ഉടമയോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ഉടമയായ യുവതി കുഴിച്ചിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. നായ കുഴിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് വരുന്നതാണ് യുവതി കണ്ടത്. ഒന്നരമണിക്കൂറോളം നായ കുഴിയില്‍ കിടന്നിരുന്നു. എന്നാല്‍ കുര വീണ്ടും തുടര്‍ന്നാല്‍ താന്‍ വീണ്ടും കുഴിച്ച് മൂടുമെന്ന് വൃദ്ധ യുവതിയോട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക