16
Mar 2023
Mon
16 Mar 2023 Mon

ലോസ് ആഞ്ചലസ്: 95ാമത് ഓസ്‌കറില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള ദ എലഫന്റ് വിസ്പറേഴ്‌സിന്. കാര്‍ത്തിക്കി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ചതാണ് ദ എലഫന്റ് വിസ്പറേഴ്‌സ്. ഹാള്‍ഔട്ട്, ദ മാര്‍ത മിചല്‍ എഫക്ട്, സ്‌ട്രേഞ്ചര്‍ അറ്റ് ദ ഗേറ്റ്, ഹൗ ഡു യു മെഷര്‍ എ ഇയര്‍ എന്നിവയാണ് പുരസ്‌കാരത്തിനു വേണ്ടി മല്‍സരിച്ച മറ്റ് ഡോക്യുമെന്ററികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുതുമലൈ ദേശീയോദ്യാനത്തിലാണ് ദ എലഫന്റ് വിസ്പറേഴ്‌സ് ചിത്രീകരിച്ചത്. ബൊമ്മന്‍, ബെല്ലി ദമ്പതികളുടെ പരിചരണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് ഡോക്യുമെന്ററി. 2022 ഡിസംബറില്‍ നെറ്റ്ഫ്‌ളിക്‌സിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.