12
Mar 2023
Mon
12 Mar 2023 Mon

ദോഹ: ലോകകപ്പില്‍ ഖത്തറിന്റെ ദയനീയ പരാജയത്തിന് ശേഷം പുറത്താക്കപ്പെട്ട ഫുട്‌ബോള്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് ഇക്വഡോര്‍ ടീമിന്റെ കോച്ച് ആയി ചുമതലയേറ്റു. ഇക്വഡോര്‍ നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ഖത്തറിന് ഒരു മത്സരത്തിലും വിജയിക്കാനായിരുന്നില്ല.47 കാരനായ സാഞ്ചസ് സ്‌പെയിന്‍ സ്വദേശിയാണ്. ഇക്വഡോറും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ട് സൗഹൃദ മത്സരങ്ങളാണ് സാഞ്ചസിന്റെ ആദ്യത്തെ വെല്ലുവിളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ജന്റീനക്കാരനായ ഗുസ്താവോ അല്‍ഫാറോയായിരുന്നു ഇക്വഡോര്‍ കോച്ച്. ലോകകപ്പ് പരാജയത്തിന് ശേഷം അദ്ദേഹം രാജിവെച്ച ഒഴിവിലാണ് സാഞ്ചേസ് നിയമിതനായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക