28
Mar 2023
Thu
28 Mar 2023 Thu

തൃശൂർ: പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് തൃശൂരില്‍ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. തൃശൂർ പെരിങ്ങോട്ടുകരയിൽ ചൊവ്വാഴ്ച ഉച്ചയോടെ വീടിന് മുൻവശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് സംഭവം.

ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. തീ ആളിപ്പടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.