21
Mar 2023
Fri
21 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറിച്ച്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഏപ്രില്‍ 11ന് ആരംഭിക്കും. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ഫിക്‌സച്ചര്‍ അല്‍പ്പം മുമ്പാണ് പ്രഖ്യാപിച്ചത്. നിലവിലെ ജേതാക്കളും കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയും ചെയ്ത റയല്‍ മാഡ്രിഡിന്റെ എതിരാളി ചെല്‍സിയാണ്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച് തവണ കിരീടം നേടിയ ജര്‍മ്മന്‍ പ്രമുഖര്‍ ബയേണ്‍ മ്യുണിക്കിനെ നേരിടും. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാന്റെ എതിരാളി പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയാണ്. ഇറ്റലിയിലെ ഒന്നാം സ്ഥാനക്കാരായ നപ്പോളിക്ക് എതിരാളി മറ്റൊരു ഇറ്റാലിയന്‍ ടീമായ എസി മിലാനാണ്. രണ്ടാം പാദം ഏപ്രില്‍ 18, 19 തിയ്യതികളിലാണ്.