28
Mar 2023
Sat
28 Mar 2023 Sat

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം എടികെ മോഹന്‍ ബഗാന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് എടികെയുടെ ജയം. എടികെയുടെ നാലാം ഐഎസ്എല്‍ കിരീടമാണ്. 4-3നാണ് എടികെ ഷൂട്ടൗട്ടില്‍ ജയിച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. നിശ്ചിത സമയത്താണ് നാല് ഗോളും പിറന്നത്. നാലില്‍ മൂന്ന് ഗോളും പെനാല്‍റ്റിയിലൂടെ ആയിരുന്നു. നിശ്ചിത സമയത്ത് മോഹന്‍ ബഗാനായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടി. 14, 85 മിനിറ്റുകളിലായിരുന്നു പെട്രറ്റോസിന്റെ പെനാല്‍റ്റി ഗോളുകള്‍. ബെംഗളൂരുവിനായി 45ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോളും 78ാം മിനിറ്റില്‍ റോയ് കൃഷ്ണ രണ്ടാം ഗോളും നേടി. പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്‍ നസീരി, മന്‍വീര്‍ സിങ് എന്നിവര്‍ എടികെയ്ക്കായി ലക്ഷ്യം കണ്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകളാണ് ബെംഗളൂരുവിനായി പാഴായത്. അലന്‍ കോസ്റ്റ, റോയ് കൃഷ്ണ, ഛേത്രി എന്നിവര്‍ ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു.