16
Mar 2023
Sun
16 Mar 2023 Sun

വിശാഖപട്ടണം: ഓസ്‌ട്രേലിയയെ ആദ്യ ഏകദിനത്തില്‍ പിടിച്ചുകെട്ടിയ ഇന്ത്യയ്‌ക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ച് വിശാഖപട്ടണത്ത് ജയം സ്വന്തമാക്കി സന്ദര്‍ശകര്‍. ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റ് ജയമാണ് നേടിയത്. ഇന്ത്യയെ 117 ന് എറിഞ്ഞിട്ട ഓസിസ് നേരത്തെ വിജയം ഉറപ്പിച്ചിരുന്നു. ട്രാവിസ് ഹെഡ് (51), മിച്ചല്‍ മാര്‍ഷ് (66) എന്നിവര്‍ ചേര്‍ന്ന 11 ഓവറില്‍ ഓസിസ് ജയം പൂര്‍ത്തിയാക്കി. ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. അവസാന ഏകദിനം 22ന് ചെന്നൈയില്‍ വച്ചാണ്.
ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു. സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേടി. അബോട്ട് മൂന്നും എലിസ് രണ്ടും വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി കോഹ്‌ലി 31ഉം അക്‌സര്‍ പട്ടേല്‍ 29 ഉം റണ്‍സ് നേടി. രോഹിത്ത് 13 ഉം ജഡേജ 16 ഉം റണ്‍സെടുത്തതൊഴിച്ചാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ, കുല്‍ദീപ് യാദവ്, ഷമി, സിറാജ് എന്നിവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക