14
Mar 2023
Tue
14 Mar 2023 Tue

92ാം വയസ്സില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മാധ്യമഭീമന്‍ റൂപര്‍ട്ട് മാര്‍ഡോക്ക്. സാന്‍ ഫ്രാന്‍ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ആന്‍ ലെസ് ലി സ്മിത് ആണ് വധുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. താന്‍ വളരെ അസ്വസ്ഥനാണെന്നും പ്രണയത്തില്‍ വീഴുന്നതിനെ താന്‍ പേടിക്കുന്നുവെന്നും പറഞ്ഞ റൂപര്‍ട്ട് ഇതു തന്റെ അവസാനത്തേതായിരിക്കുമെന്നും താന്‍ സന്തോഷവാനാണെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്‍ ലെസ് ലി സ്മിത്തിന്റെ ഭര്‍ത്താവ് ഗായകനും റേഡിയോ ടിവി ഉദ്യോഗസ്ഥനുമായിരുന്ന ചെസ്റ്റര്‍ സ്മിത് 2008ലാണ് മരിച്ചത്. 14 വര്‍ഷമായി വിധവയായി കഴിയുന്ന താന്‍ കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് റൂപര്‍ട്ടിനെ കണ്ടുമുട്ടുന്നതെന്ന് ആന്‍ പറയുന്നു.

ഈ വേനല്‍കാലത്ത് വിവാഹിതരാവാനാണ് റൂപര്‍ട്ടിന്റെയും ആനിന്റെയും പദ്ധതി. പാട്രിക ബൂക്കര്‍ 1956-1967, അന്ന മരിയ ടോര്‍വ് 1967-1999, വെന്‍ഡി ഡെങ് 1999 2013 എന്നീ മൂന്നു വിവാഹബന്ധങ്ങളിലായി റൂപര്‍ട്ടിന് ആറുമക്കളുണ്ട്.

ന്യൂസ് കോര്‍പ് ചെയര്‍മാനും സിഇഒയും ആയ റൂപര്‍ട്ടിന് 17 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സ് റിപോര്‍ട്ട്. ഫോക്‌സ് ന്യൂസ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങി ലോകത്തുടനീളം അനേകം മാധ്യമസ്ഥാപനങ്ങളില്‍ ന്യൂസ് കോര്‍പിന് ഉടമസ്ഥാവകാശമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക