|
മുംബൈ: ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരജോഡിയാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങും. വിവാഹിതരായതോടെ ഓഫ് സ്‌ക്രീനിലും ഈ താരജോഡിക്ക് ആരാധകര്‍ ഏറെയാണ്. ദീപികയാവട്ടെ ബോളിവുഡ് താരമെന്നതിലുപരി ഇന്റര്‍നാഷണല്‍ ഐക്കണ്‍ ആണ്.ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയിലും ഓസ്‌കര്‍ വേദിയിലും ദീപികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോക ബ്രാന്റ് അംബാഡഡര്‍ കൂടിയാണ് ദീപിക. പത്താന്‍ എന്ന സിനിമയുടെ വിജയം കൂടി ആയതോടെ ദീപിക ആഗോള ശ്രദ്ധകേന്ദ്രമായിരിക്കുകയാണ്. എന്നാല്‍ രണ്‍വീറും ദീപകയും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലെന്നാണ് ബോളിവുഡിലെ സംസാരം. മാസങ്ങള്‍ക്ക് മുമ്പേ ഈ റിപ്പോര്‍ട്ട് പാപ്പരാസികള്‍ കൊണ്ടാടിയിരുന്നു. എന്നാല്‍ ഇരുവരും പൊതുവേദികളില്‍ ഒരു മിച്ച് പ്രതൃക്ഷപ്പെട്ടതോടെ ഈ വാര്‍ത്തയുടെ അലകള്‍ കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാര്‍പ്പറ്റില്‍ ഇരുതാരങ്ങളും പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതരത്തിലായിരുന്നു അവരുടെ ഇടപഴുകല്‍. കാറില്‍ നിന്നിറങ്ങിയ രണ്‍വീര്‍ സിങ് ദീപികയെ സ്വീകരിക്കാന്‍ തന്റെ കൈ നീട്ടിയിരുന്നു. എന്നാല്‍ ദീപിക അത് സ്വീകരിക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു. ദീപികയ്‌ക്കൊപ്പം പിതാവ് പ്രകാശ് പദുകോണും ഉണ്ടായിരുന്നു. രണ്ട് തവണ ദീപിക ഭര്‍ത്താവ് രണ്‍വീറിനെ ഒഴിവാക്കുന്ന തരത്തില്‍ പെരുമാറിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം. ഇവരുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോക്കെതിരേ നിരവധി കമന്റുകളും പ്രതൃക്ഷപ്പെട്ടിട്ടുണ്ട്.


