17
Mar 2023
Wed
17 Mar 2023 Wed

ലണ്ടന്‍:രണ്ട് മൂന്ന് വര്‍ഷമായി കുളിക്കാതെയും ബെഡ്ഷീറ്റുകള്‍ അലക്കാതെയും വീഡ് വൃത്തിയാക്കാതെയും കഴിയുന്ന ഒരാളെ കുറിച്ച് ചിന്തിക്കാന്‍ കഴിയൂമോ. അതും ഈ നൂറ്റാണ്ടില്‍ കാട്ടിലും ഗുഹയിലും ഒന്നുമല്ല. ബംഗ്ലാവിലാണ് ഒരു സ്ത്രീ ഇങ്ങിനെ കഴിയുന്നത്. ബ്രീട്ടീഷ് വശജയായ കൊര്‍ണേലിയ ബെയ്ലിയാണ് പ്രാകൃത മനുഷ്യരെ പോലെ ജീവിക്കുന്നത്. ഫ്‌ളിലിത്ത് ടി വി എന്ന യൂട്യൂബ് ചാനലിലൂടെ കൊര്‍ണേലിയ ബെയ്ലി എന്ന സ്ത്രീ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത്. ഒബ്സസീവ് കംപള്‍സീവ് ക്ലീനേഴ്സിന്റെ പ്രോഗ്രാമില്‍ പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് കൊര്‍ണേലിയ ബെയ്ലിയുടെ ബംഗ്ലാവിനെ കുറിച്ചുള്ള വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിനകം 17 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. സാമ്പത്തിക പരാധീനതയാണ് കൊര്‍ണേലിയ ബെയ്ലിയെ വൃത്തിയില്‍ നിന്നും അകറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോര്‍ത്ത് വെയില്‍സിലെ ഫ്‌ലിന്റ്‌ഷെയറിലെ 17-ാം നൂറ്റാണ്ടിലെ ഗ്രേഡ് I ലിസ്റ്റിലാണ് ഇന്ന് കൊര്‍ണേലിയ ബെയ്ലി താമസിക്കുന്നത്. 1610-ല്‍ പണികഴിപ്പിച്ച 10 ബെഡ്റൂമുകളുള്ള യാക്കോബിയന്‍ മാന്‍ഷന്‍ 1985-ല്‍ 70,000 പൗണ്ടിനാണ് കൊര്‍ണേലിയ ബെയ്ലി വാങ്ങിയത്. ഒരു പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെയാണ് കൊര്‍ണേലിയ ഈ വമ്പന്‍ വീട് വാങ്ങുന്നത്. എന്നാല്‍, ഇവിടേയ്ക്ക് താമസം മാറ്റിയതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. അത്രയും വലിയൊരു വീട് സംരക്ഷിക്കാന്‍ ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപയാണ് അവര്‍ക്ക് ആദ്യമൊക്കെ ചെലവഴിക്കേണ്ടി വന്നത്. എന്നാല്‍, പിന്നീട് അവരുടെ ചെറിയ പെന്‍ഷനില്‍ നിന്നും ഇത് സാധിക്കാതെ വന്നു. അന്ന് മുതല്‍ അവരുടെ ജീവിതം കീഴ്‌മേല്‍മറിഞ്ഞു.

ആ വമ്പന്‍ കെട്ടിടം തനിക്ക് ഒന്നോ രണ്ടോ തവണ മാത്രമേ വൃത്തിയാക്കാന്‍ കഴിഞ്ഞിട്ടൊള്ളൂവെന്ന് കൊര്‍ണേലിയ പറയുന്നു. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് 20 – 30 ആളുകളായിരുന്നു ഈ ബംഗ്ലാവ് വൃത്തിയാക്കാനായി ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് താനും തന്റെ പൂച്ചയും മാത്രമാണ് ഉള്ളത്. ബോയിലര്‍ തകരാറായതില്‍ പിന്നെ, ഏതാണ്ട് രണ്ട് മൂന്ന് വര്‍ഷമായിട്ട് താന്‍ കുളിച്ചിട്ടില്ലെന്നും അവര്‍ സമ്മതിച്ചു. ‘പതിനെട്ടാം നൂറ്റാണ്ടില്‍ ആളുകള്‍ എല്ലായ്പ്പോഴും കുളിച്ചിരുന്നില്ല, അതിനാല്‍ ഞാന്‍ ജീവിക്കുന്നു. മറ്റൊരു യുഗത്തിലാണെന്ന് മാത്രം.’ എന്നായിരുന്നു കൊര്‍ണേലിയയുടെ മറുപടി.

പരിപാടിയുടെ അവതാരകരോട് താന്‍ ഇന്ന് രാവിലെ വരെ അടുക്കള വൃത്തിയാക്കിയതാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ചാനലുകാര്‍ ചെന്നപ്പോള്‍ അടുക്കളയില്‍ മുഴുവനും വൃത്തികേടുകള്‍ മാത്രമായിരുന്നു. തന്റെ കിടക്കവിരിക്ക് 100 വര്‍ഷം പഴക്കമുണ്ടെന്നാണ് അവര്‍ കരുതുന്നത്. എപ്പോഴാണ് കിടക്കവിരി അവസാനമായി കഴുകിയതെന്ന എന്ന ചോദ്യത്തിന് അത് ഒരിക്കലും കഴുകിയിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ എങ്ങനെയാണോ ജീവിച്ചിരുന്നത് ഞാന്‍ ഇപ്പോഴും അത് പോലെ ജീവിക്കുകയാണെന്നായിരുന്നു കൊര്‍ണേലിയ കൂട്ടിചേര്‍ക്കുന്നു. വീട് വൃത്തിയാക്കാന്‍ കര്‍ത്താവിന്റെ സഹായം വേണ്ടിവരുമെന്ന് അവര്‍ ഇടയ്ക്ക് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ പ്രോഗ്രാമിന്‍ന്റെ അവതാരകരായ ഹെയ്ലിയും, ഡാനും ആ ബംഗ്ലാവ് വൃത്തിയാക്കി കൊര്‍ണേലിയ ബെയ്ലിയെ തിരിച്ചേല്‍പ്പിക്കുന്നതോടെയാണ് പ്രോഗ്രാം അവസാനിക്കുന്നത്.എന്തായാലും ചാനല്‍ പരിപാടി വന്നതോടെ ബെയ്‌ലിയുടെ വീട് വൃത്തിയായി കെട്ടി.