16
Apr 2023
Sun
16 Apr 2023 Sun

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാനു വേണ്ടി മലയാളി താരം കെ.എം. ആസിഫ് ഇന്ന് അരങ്ങേറ്റ മത്സരം കളിക്കും. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറും രാജസ്ഥാനു വേണ്ടി ആദ്യ പോരാട്ടത്തിന് ഇറങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാൻ റോയൽസ് അതിശക്തരെന്ന് പോണ്ടിങ്‌ജോസ് ബട്‌ലർ, ട്രെന്റ് ബോൾട്ട്, ഷിംറോൺ ഹെറ്റ്‌മെയർ എന്നിവരാണു രാജസ്ഥാൻ പ്ലേയിങ് ഇലവനിലെ മറ്റു വിദേശ താരങ്ങൾ. ഹൈദരാബാദിനു വേണ്ടി മയാങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, ആദിൽ റാഷിദ്, ഗ്ലെൻ ഫിലിപ്‌സ് എന്നിവർ ഇന്ന് അരങ്ങേറ്റ മത്സരം കളിക്കും. ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് ഹൈദരാബാദിലേത്. മത്സരം പുരോഗമിക്കുന്തോറും സ്പിന്നർമാരെ തുണയ്ക്കും. കഴിഞ്ഞ 10 മത്സരങ്ങളിലായി 67 വിക്കറ്റുകൾ പേസർമാർക്കുമുണ്ട്.

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ
യശസ്വി ജയ്സ്‌വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, കെ.എം. ആസിഫ്, യുസ്‌വേന്ദ്ര ചെഹൽ.

സൺറൈസേഴ്‌സ് ഹൈദരാബാദ്
മയാങ്ക് അഗർവാൾ, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിങ്ടൻ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ് (വിക്കറ്റ് കീപ്പർ), ഉമ്രാൻ മാലിക്ക്, ആദിൽ റാഷിദ്, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഫസൽഹഖ് ഫറൂഖി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക