മുംബൈ: ബോളിവുഡ് നടി പരിനീതി ചോപ്രയും എഎപി നേതാവുമായ രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹം ഉടന്‍ നടന്നേക്കും. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്താഴ്ച നടക്കുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ഇരുവരും ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകളിലും ലണ്ടനിലെ റെസ്‌റ്റോറന്റിലും ഇരുവരെയും ഒരുമിച്ച് കണ്ടതിന് ശേഷമാണ് ഡേറ്റിങ് വാര്‍ത്ത പുറത്ത് വരുന്നത്. ഇരു സെലിബ്രേറ്റികളും ഡേറ്റിങ് നിഷേധിച്ചിരുന്നില്ല. ഡല്‍ഹിയില്‍ നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പരിനീതി ചോപ്രയുടെ അടുത്ത ബന്ധുവായ പ്രിയങ്കാ ചോപ്ര, ഭര്‍ത്താവ് നിക്ക് ജോണ്‍സ്, മീരാ ചോപ്ര എന്നിവരടക്കം അടുത്ത ബന്ധുക്കള്‍ പങ്കെടുക്കും. പഞ്ചാബില്‍ നിന്നുള്ള എം പിയാണ് രാഘവ് ഛദ്ദ.പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എം പിയാണ് 34 കാരനായ ഛദ്ദ.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


