16
Apr 2023
Wed
16 Apr 2023 Wed

ചെന്നൈ: 40ലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ചെന്നൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവുസമരത്തിലാണ് നടി പങ്കെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂളൈമേട്ടിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധം നടക്കവെയാണ് അപ്രതീക്ഷിതമായി ഷക്കീലയെത്തിയത്.

പ്രതിഷേധക്കാർക്കു മുന്നിലെത്തിയ ഷക്കീല അവർക്കുവേണ്ടി സംസാരിക്കുകയും ചെയ്തു. 40ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെ ഷക്കീല കുറ്റപ്പെടുത്തി. താമസക്കാരി അല്ലാതിരുന്നിട്ടു കൂടിയാണ് ഫ്ലാറ്റുകാർക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് നടി സമരത്തിന്റെ ഭാഗമായത്.

പ്രതിഷേധിക്കുന്നവർക്കൊപ്പം പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഷക്കീലയെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

അതേസമയം, അറ്റകുറ്റപ്പണികൾക്കായുള്ള തുക മാനേജ്മെന്റ് അടയ്ക്കാത്തതിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഫ്ലാറ്റ് മാനേജ്മെന്റും ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ല. ഇതേത്തുടർന്നാണ് തിങ്കളാഴ്ച്ച രാത്രി കുടുംബങ്ങൾ തെരുവിൽ സമരത്തിനിറങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക