20
Apr 2023
Thu
20 Apr 2023 Thu

ബംഗളൂരു: കന്നഡ നടൻ കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന ഞെട്ടിച്ചെന്നും വേദന തോന്നിയെന്നും പ്രകാശ് രാജ് പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കിച്ച സുദീപ് ബി.ജെ.പിയോട് അടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ്, പാർട്ടിക്കായി പ്രചാരണം നടത്തുമെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പറഞ്ഞിരുന്നു. കടുത്ത സംഘ്പരിവർ വിമർശകനായ പ്രകാശ് രാജ്, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക