22
Apr 2023
Thu
22 Apr 2023 Thu

ദോഹ: വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറിനും ബഹ്‌റയ്‌നും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും കമ്മിറ്റികളുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഖത്തറിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ബഹ്റയ്ന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ തത്വങ്ങളും 1961ലെ നയതന്ത്രബന്ധത്തെക്കുറിച്ചുള്ള വിയന്ന ഉടമ്പടിയുടെ വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി.