12
Jul 2026
Sun
12 Jul 2026 Sun
Qatar former emir Shaik Hamad bin Khalife Al Thani passed away

ഖത്തറിന്റെ മുന്‍ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തര്‍ അമീരി ദിവാന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ പ്രിയ നേതാവിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിനും അറബ്-ഇസ്ലാമിക ലോകത്തിനും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങള്‍ക്ക് അല്ലാഹു അത്യുത്തമമായ പ്രതിഫലം നല്‍കട്ടെയെന്നും അമീരി ദിവാന്‍ പ്രസ്താവനയില്‍ കുറിച്ചു.

1995 മുതല്‍ 2013 വരെയാണ് ശൈഖ് ഹമദ് ഖത്തര്‍ അമീറായിരുന്നത്. 2013ല്‍ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഭരണം കൈമാറുകയായിരുന്നു.

ഖത്തറിനെ ലോകം അംഗീകരിക്കുന്ന ഒരു പ്രമുഖ നയതന്ത്ര മധ്യസ്ഥ രാജ്യമായി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ ധീരവും ദീർഘവീക്ഷണമുള്ളതുമായ വിദേശനയങ്ങളായിരുന്നു.

ALSO READ: ഫുട്‌ബോളിനു മറ്റൊരു മുഖം കൂടിയുണ്ട്