മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ച് നടി ഇല്യാന ഡിക്രൂസ്. കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
|
അതേസമയം, പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിട്ടില്ല. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു.
താരത്തിന്റെ പോസ്റ്റിന് താഴെ സന്തോഷവും പ്രാർത്ഥനകളും ആശംസകളും ചോദ്യങ്ങളും അറിയിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. എന്നാൽ, വലിയൊരു വിഭാഗം ആരാധകർ കൊച്ചിന്റെ അച്ഛനെ തിരക്കുന്നതും പ്രതികരണങ്ങളിൽ കാണാം. താരത്തിന്റെ വിവാഹം അറിഞ്ഞില്ല, കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പല വാർത്തകൾ വന്നപ്പോഴും താരം പ്രണയമൊന്നും തുറന്നുപറയുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല, ഇനി ആരേയും അറിയിക്കാതെ താരം വിവാഹം കഴിച്ചിരുന്നോ എന്ന് തുടങ്ങി കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് പലവിധത്തിലാണ് ചർച്ചകൾ.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, നടിയുടെ അവസാന റിലീസായ ‘റെയ്ഡി’ന്റെ പ്രമോഷൻ വേളയിൽ ധരിച്ച വസ്ത്രങ്ങൾ ഈ ഊഹാപോഹങ്ങൾ ശരിവെക്കുന്നതായി പറയുന്നു. പ്രമോഷനുകളിലുടനീളം, നടി അയഞ്ഞ വസ്ത്രങ്ങളും ജംപ്‌സ്യൂട്ടുകളുമാണ് ധരിച്ചത്. ഇത് ഗർഭാവസ്ഥയെ സൂചിപ്പിക്കുന്നു. തന്റെ ജീവിത പങ്കാളിയെ നടി തുറന്നു പറഞ്ഞില്ലെങ്കിലും അതാരാണെന്നും പത്രം പറയുന്നു, ആൻഡ്രൂ നീബോൺ.
കുറച്ച് ദിവസം മുമ്പ് നടി തന്റെ കാമുകൻ ആൻഡ്രൂ നീബോണിനെ ഭർത്താവായി അവതരിപ്പിച്ചതായും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ, തന്റെ വൈവാഹിക നില രഹസ്യമായി സൂക്ഷിക്കാൻ അവർ ആഗ്രഹിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഭർത്താവ് ആൻഡ്രൂ നീബോൺ അടുത്തിടെ ഭാര്യയുടെ മനോഹരമായ ഒരു ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തുവെന്നും ഇലിയാന അവളുടെ സ്വീറ്റ് ടൈം ബാത്ത് ടബ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.


