ദമ്പതികള്‍ നടത്തിയ ലൈവ് ട്രപ്പീസ് കളിക്കിടെ പിടിവിട്ടു താഴെ വീണ് ഭാര്യ മരിച്ചു. ഉയരത്തില്‍ നിന്നു തൂക്കിയിട്ട കയറില്‍ അഭ്യാസം നടത്തുന്നതിനിടെ യുവതി പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
|
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൈനയിലെ സുഴുവിലാണ് സംഭവം. സുരക്ഷാ ബെല്‍റ്റ് ധരിക്കാതിരുന്നതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് നിരവധി പേര് ചൂണ്ടിക്കാട്ടി.
ഞാണിന്മേല് കളി കാണാന്‍ നിരവധി പേര് എത്തിയിരുന്നു. ഞാണിന്മേല് കളി കാണികള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
A lot of discussions on Chinese socials today about the fatal accident that happened last night in Suzhou during a live acrobatic show. The female performer did not wear safety lines and she fell. She was rushed to hospital but passed away. (video end cut due to shocking content) pic.twitter.com/l5DCf0ilN1
— Manya Koetse (@manyapan) April 16, 2023


