08
Apr 2023
Wed
08 Apr 2023 Wed

തൃശൂർ: കുന്നംകുളത്ത് നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളി‍ഞ്ഞു. 2019ൽ നടന്ന കൈപ്പറമ്പ് സ്വദേശി രാജേഷിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സലീഷും രാജേഷും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൃത്യത്തിലേക്ക് നയിച്ചത്. 2019 നവംബർ 18ന് ആണ് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയിൽ മുങ്ങി മരിച്ചത്. ഇരുവരും പുഴയരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മൊബൈൽഫോണിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ട ശേഷം സലീഷ് ഓടുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ രാജേഷിന് പുഴയില്‍ നിന്ന് രക്ഷപ്പെടാനുമായില്ല. സംഭവ സ്ഥലത്തു നിന്നും സലീഷിന്റെ മൊബൈൽ ഫോൺ ലഭിച്ചതിലൂടെയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക