17
May 2023
Mon
17 May 2023 Mon

മുംബൈ: കിസി കാ ബായ് കിസി കാ ജാന്‍ എന്ന സിനിമ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില്‍ മനസ്സ് തുറക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ നഷ്ടമായ താരം തനിക്ക് പിതാവാകാനുള്ള അതിയായ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ അത് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അധീതമാണെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. പ്രണയം തന്റെ ജീവിതത്തില്‍ വിജയം അല്ല. അതില്‍ താന്‍ പരാജയമാണ്. വിവാഹം ആ തീരുമാനം ദൈവത്തിന്റെ കൈയ്യിലാണെന്നും ഖാന്‍ പറയുന്നു. എന്റെ കുട്ടികളുടെ മാതാവ് എന്റെ ഭാര്യ തന്നെ ആവണം. എന്റെ കുട്ടികള്‍ അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുകയാണെങ്കില്‍ അവരോടൊപ്പം തനിക്ക് അടുത്ത് 20-25 വര്‍ഷം കളിക്കാമെന്നും സല്‍മാന്‍ പറയുന്നു.
സ്ത്രീകളുടെ ശരീരം അമൂല്യമാണെന്നും അത് മറച്ച് വയ്ക്കുന്നതാണ് ഏറ്റവും മികച്ചതെന്നും സല്‍മാന്‍ ഖാന്‍ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>