23
May 2023
Mon
23 May 2023 Mon

ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ പുതുചരിത്രമെഴുതി ചൈന. ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ചൈനീസ് പുരുഷനെന്ന റെക്കോഡ് സ്വന്തമാക്കിയത് ഡിങ് ലിറന്‍ ആണ്. റഷ്യയുടെ ഇയാള്‍ നെപോംനിയാചിയെ കീഴടക്കിയാണ് ഡിങ് ലിറന്‍ എന്ന 30കാരന്‍ ലോകചെസ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കസാഖിസ്താനില്‍ നടന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയ്ക്കു വേണ്ടി ഡിങ് റെക്കോഡ് ജയം സ്വന്തമാക്കിയപ്പോള്‍ ഇയാന്‍ രണ്ടാംതവണയും കലാശപ്പോരില്‍ കാലിടറിവീണു. ചൈനയുടെ ചെസ് നഗരമെന്നറിയപ്പെടുന്ന വെന്‍ഴൂവില്‍ നിന്നാണ് ഡിങ് വരുന്നത്.