06
May 2023
Tue
06 May 2023 Tue

ന്യൂഡല്‍ഹി: ഗുണ്ടാനേതാവ് ടില്ലു തേജ്പുരിയ എന്ന സുനില്‍ മാനിനെ തിഹാര്‍ ജയിലില്‍ എതിരാളികള്‍ ഇരുമ്പ് വടിക്ക് അടിച്ചുകൊന്നു. ഇന്നു രാവിലെയാണ് സംഭവം. മറ്റൊരു ഗുണ്ടാനേതാവായ യോഗേഷ് ടുണ്ടയും കൂട്ടാളികളും ചേര്‍ന്നാണ് തിഹാര്‍ ജയിലിനുള്ളില്‍ വച്ച് ടില്ലുവിനെ ഇരുമ്പ് വടിക്ക് അടിച്ചുകൊന്നത്. ഗുരുതരമായി പരിക്കേറ്റ ടില്ലുവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം നിലയിലെ സെല്ലിന്റെ ഇരുമ്പ് ഗ്രില്ല് തകര്‍ത്ത ശേഷമാണ് യോഗേഷ് ടുണ്ടയും സംഘവും ടില്ലുവിനെ ആക്രമിക്കാനെത്തിയതെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം. ടില്ലു കഴിയുന്ന ഗ്രൗണ്ട് ഫ്‌ളോറിലേക്ക് കിടക്കവിരികള്‍ കൂട്ടിക്കെട്ടിയാണ് സംഘം തൂങ്ങി ഇറങ്ങിയത്. 2021ലെ രോഹിണി കോടതിയില്‍ വച്ച് ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ സൂത്രധാരനാണ് ടില്ലു. അഭിഭാഷക വേഷത്തില്‍ കോടതിയിലെത്തിയാണ് ടില്ലുവിന്റെ സംഘം ജിതേന്ദറിനെ വെടിവച്ചുകൊന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക