09
May 2023
Tue
09 May 2023 Tue

കോട്ടയം: ട്രെയിനില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷിനെയാണ് കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. നിലമ്പൂരില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയത്. എസ്-4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എസി കോച്ചിലേക്ക് മാറാമെന്ന് നിധീഷ് പറഞ്ഞു. എന്നാല്‍ ഇതിന് യുവതി തയ്യാറാവാതെ വന്നതോടെ ടിടിഇ കൈയില്‍ ബലമായി പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

പിടിയിലായ നിധീഷിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം, ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക