19
May 2023
Sun
19 May 2023 Sun

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറായി കര്‍ണാടകയുടെ പൊലീസ് മേധാവി പ്രവീണ്‍ സൂദിനെ തിരഞ്ഞെടുത്തു. മെയ് 25ന് സ്ഥാനമൊഴിയുന്ന സുബോധ് കുമാര്‍ ജെയ്‌സ്വാളിന് പകരക്കാരനായാണ് പ്രവീണ്‍ സൂദിന്റെ നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക്‌സഭാ പ്രതിപക്ഷാ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ചുവര്‍ഷം വരെ കാലാവധി നീട്ടാന്‍ കഴിയും.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കുന്നയാളാണ് പ്രവീണ്‍ സൂദെന്ന് മാര്‍ച്ച് മാസത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക