16
May 2023
Sat
16 May 2023 Sat

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മെയ് 31 ന് പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍ ‘ തിയറ്ററിലെത്തും. കോഴിക്കോട് ശ്രീ തിയറ്ററില്‍ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.എസ്.എഫ്.ഡി.സി. പാക്കേജില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ജോണ്‍. സിനിമയില്‍ പ്രധാന വേഷം ചെയ്ത മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി , എ. നന്ദകുമാര്‍ (നന്ദന്‍ ),ഹരിനാരായണന്‍
ഓരോ ഷെഡ്യൂള്‍ വീതം ഛായാഗ്രഹണം നിര്‍വഹിച്ച കെ.രാമചന്ദ്രബാബു , എം.ജെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഓര്‍മച്ചിത്രം കൂടിയാണ് ഈ സിനിമ .

നിര്‍മാണവും സര്‍ഗാത്മക സംവിധാനവും : മുക്ത . രചന : ദീദി . ഛായാഗ്രഹണസംവിധാനം : കെ.രാമചന്ദ്രബാബു , എം.ജെ.രാധാകൃഷ്ണന്‍ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് , രാഹുല്‍ ആകോട്ട് എഡിറ്റിങ്ങ് : അപ്പു ഭട്ടതിരി സംഗീതം : ശ്രീവത്സന്‍ ജെ. മേനോന്‍ കലാ സംവിധാനം : ദുന്ദു . ശബ്ദ സമന്വയം : ആനന്ദ് രാഗ് , ഷൈജു യൂണിറ്റി , അരുണ്‍ .പി.എ., അജീഷ് ഓമനക്കുട്ടന്‍, ആന്റണി . സൗണ്ട് ഡിസൈന്‍ : അക്ഷയ് രാജ് കെ.

ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത , മധു മാസ്റ്റര്‍, ഹരിനാരായണന്‍, രാമചന്ദ്രന്‍ മൊകേരി, എ. നന്ദകുമാര്‍ , ആര്‍ട്ടിസ്റ്റ് മദനന്‍ , ജീജോ , ശിവപ്രസാദ്, ഷുഹൈബ് , ദീപക് നാരായണന്‍ ആര്‍ട്ടിസ്റ്റ് ജോണ്‍സ് മാത്യു, ശോഭീന്ദ്രന്‍ മാസ്റ്റര്‍ , ചെലവൂര്‍ വേണു , ജീവന്‍ തോമസ് , ശരത്ത് കൃഷ്ണ ,വെങ്കിട്ട് രമണന്‍, ദുന്ദു, രാജഗോപാല്‍, വിഷ്ണു രാജ് തുവയൂര്‍, അരുണ്‍ പുനലൂര്‍, ഷാജി എം, യതീന്ദ്രന്‍ കാവില്‍, അഭിനവ് ജി കൃഷ്ണന്‍, ജീത്തു കേശവ്, വിനായക്, കരുണന്‍, അനിത, സിവിക്ചന്ദ്രന്‍, ടി.കെ. വാരിജാക്ഷന്‍, പ്രകാശ് ബാരെ, ഒ.പി.സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി., വിജേഷ് കെ.വി, ബേബി നിയ നിഖില്‍, ബേബി ദേവ്‌ന അഖില്‍ എന്നിവരാണ് അഭിനേതാക്കള്‍.