18
May 2023
Sat
18 May 2023 Sat

ഒരു പാമ്പ് കാരണം വൈദ്യുതി മുടങ്ങിയത് 16000 പേര്‍ക്ക്. യുഎസിലെ ഓസ്റ്റിനിലാണ് സംഭവം. സബ്‌സ്റ്റേഷനിലെ ഉപകരണത്തില്‍ പാമ്പ് കയറിയതോടെയാണ് വൈദ്യുതി വിതരണം നിലച്ചത്. മെയ് 16നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിലാണ് സര്‍ക്യൂട്ടിനുള്ളില്‍ പാമ്പിനെ കണ്ടത്. ഏറെനേരത്തേ പ്രയത്‌നത്തിനൊടുവില്‍ 1 മണിക്കൂര്‍ വൈകി വൈദ്യുതി വിതരണം പുനരാരംഭിച്ചതായി ഓസ്റ്റിന്‍ എനര്‍ജി വക്താവ് അറിയിച്ചു. പാമ്പുകള്‍ സബ് സ്റ്റേഷനില്‍ കയറാതിരിക്കാന്‍ ചെറിയ വോള്‍ട്ടേജിലുള്ള വൈദ്യുതി വേലി ചുറ്റും സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.