13
Jun 2023
Mon
13 Jun 2023 Mon

സ്വീഡനില്‍ ജൂണില്‍ സെക്‌സ് ചാംപ്യന്‍ഷിപ്പ് നടത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുകയാണ്. ദിവസവും ആറുമണിക്കൂര്‍ വരെയായിരിക്കും മല്‍സരമെന്നുവരെ വാര്‍ത്തയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ എന്താണ് വാര്‍ത്തയുടെ വാസ്തവമെന്നു സ്വീഡന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫെഡറേഷന്‍ ഓഫ് സെക്‌സ് എന്ന സ്വീഡിഷ് സംഘടനയാണ് ഇത്തരമൊരു ചാംപ്യന്‍ഷിപ്പ് നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മനുഷ്യരില്‍ ലൈംഗികത മൂലമുണ്ടാവുന്ന ശാരീരിക, മനസിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംഘടനയുടെ പ്രസിഡന്റ് ഡ്രാഗന്‍ ബ്രാക്ടിക് അധികൃതരെ സമീപിച്ചത്.

എന്നാല്‍ ഫെഡറേഷന്റെ അപേക്ഷ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ തള്ളുകയായിരുന്നു. 2023 ജനുവരിയിലായിരുന്നു ഇത്തരമൊരു അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ അപേക്ഷ തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലെന്ന് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി ജോണ്‍ എറിക്‌സണ്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഡ്രാഗന്‍ ബ്രാക്ടികിന്റെ ഉടമസ്ഥതയില്‍ അനേകം നഗ്ന ക്ലബ്ബുകളാണ് സ്വീഡനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനാലാണ് ഇയാള്‍ ഇത്തരമൊരു വിചിത്ര ആവശ്യവുമായി രംഗത്തെത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക