20
Jun 2023
Wed
20 Jun 2023 Wed

മാവേലിക്കരയില്‍ ആറുവയസ്സുകാരിയെ ഗള്‍ഫില്‍ നിന്നെത്തിയ പിതാവ് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ആണ് സംഭവം. നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ പിതാവ് മഹേഷിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധന്‍ രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് ഇയാള്‍ മകളെ വെട്ടിക്കൊന്നത്. മകളെ കൊന്നശേഷം ഇയാള്‍ തന്റെ അമ്മ സുനന്ദയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊട്ടടുത്തുള്ള മകളുടെ വീട്ടില്‍ താമസിക്കുന്ന സുനന്ദ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തുമ്പോഴാണ് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെ കണ്ടത്. ഇവര്‍ ബഹളം വച്ചു പുറത്തേക്കോടിയപ്പോഴാണ് മഹേഷ് അമ്മയെ പിന്തുടര്‍ന്നെത്തി വെട്ടിയത്. കൈക്കു വെട്ടേറ്റ സുനന്ദയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്നു മഹേഷ് പിതാവ് മുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. മഹേഷിന്റെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ഇത് മുടങ്ങിയിരുന്നു. മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു വിവാഹം മുടങ്ങിയത്. അതേസമയം ആക്രമണകാരണം വ്യക്തമല്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക