20
Jun 2023
Fri
20 Jun 2023 Fri

കൂട്ടിലിട്ടു വളര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയുടെ 120ാം പിറന്നാള്‍ ആഘോഷിച്ചു. ക്വീന്‍സ്ലാന്‍ഡിലെ ഗ്രീന്‍ ഐലന്‍ഡിലെ മറൈന്‍ലാന്‍ഡ് മുതല പാര്‍ക്കില്‍ വളര്‍ത്തുന്ന കാസിയസിനാണ് 120ാം പിറന്നാള്‍ ആഘോഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18 അടിയാണ് കാസിയസിന്റെ നീളം. 1987ലാണ് കാസിയസിനെ പാര്‍ക്കില്‍ വളര്‍ത്തിത്തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ മുതലയെന്ന റെക്കോഡ് നിലവില്‍ കാസിയസിന്റെ പേരിലാണ്. കോഴിയും ചൂരമീനുമാണ് പിറന്നാള്‍ ആഘോഷവേളയില്‍ പാര്‍ക്ക് അധികൃതര്‍ കാസിയസിന് സമ്മാനിച്ചത്.

ലോകറെക്കോഡ് പെരുമ പേറുന്ന കാസിയസിനെ കാണാന്‍ എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, തായ് ലാന്‍ഡ് രാജാവ്, മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തുടങ്ങിയവര്‍ പലപ്പോഴായി പാര്‍ക്കില്‍ എത്തിയിട്ടുണ്ട്.