18
Jun 2023
Mon
18 Jun 2023 Mon

ബെയ്ജിങ്: രാജ്യങ്ങൾ തമ്മിലെ അതിർത്തി തർക്കം തുടരുന്നതിനിടെ, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിടിഐയുടെ റിപ്പോർട്ടർക്കാണ് ചൈന നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രാജ്യം വിടാനാണ് നിർദേശമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ നടപടി. വിസ പുതുക്കി നൽകുന്നതിലെ കാലതാമസം മൂലം ചൈനയിലെ ഇന്ത്യൻ റിപ്പോർട്ടമാർ നാലുപേരും രാജ്യം വിട്ടിരുന്നു. ഇതിൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. പ്രസാർ ഭാരതിയുടെയും ഹിന്ദുവിന്റെയും റിപ്പോർട്ടർമാർക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നൽകിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.