21
Jun 2023
Mon
21 Jun 2023 Mon

മുംബൈ: നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രാമായണം സിനിമയില്‍ രാവണന്‍ ആകാനില്ലെന്ന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷ്. രണ്‍ബിര്‍ കപൂര്‍ രാമനായും ആലിയ ഭട്ട് സീതയായും വേഷമിടുന്ന ചിത്രത്തില്‍ യാഷ് രാവണനായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.എന്നാല്‍ ഇത് യാഷ് തള്ളുകയായിരുന്നു. രാവണന്‍ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും യാഷ് നെഗറ്റീവ് റോളില്‍ എത്തുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. തന്റെ ആരാധകരുടെ വികാരങ്ങള്‍ ശ്രദ്ധിക്കുമെന്നും അവരുടെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്ന് യാഷ് നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ സായ് പല്ലവി ആകും ചിത്രത്തില്‍ സീത ആകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍, യാഷ് തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സീതയുടെ വേഷം ചെയ്യാന്‍ ആദ്യം ദീപിക പദുക്കോണിനെ സമീപിച്ചതായും രാവണന്റെ വേഷത്തിനായി ഹൃത്വിക് റോഷനെയും സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>