|
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരുടെ നിരയില്‍ മുന്‍പന്തിയിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. കാലങ്ങളായുള്ള താരത്തിന്റെ സിനിമാ ജീവിതത്തിന് സപ്പോര്‍ട്ടും പ്രോത്സാഹനവും നല്കി പ്രേക്ഷകര്‍ ഒപ്പം നില്‍ക്കുന്നത് തന്നെ അതിന് തെളിവാണ്. ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരിയിലേക്ക് തിരിച്ചെത്തിയ മഞ്ജു തമിഴ് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് റൈഡിന്റെ ഏതാനും ചിത്രങ്ങള്‍ താരം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ചിത്രങ്ങള്‍ക്ക് നടി നവ്യ നായര്‍ നല്കിയ കമന്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഞ്ജു വാര്യര്‍ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, ”സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. തങ്ങള്‍ക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.


