മാഡ്രിഡ്: റെക്കോഡ് തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ എത്തിയ ഇംഗ്ലണ്ട് ടീനേജ് താരം ജ്യൂഡ് ബെല്ലിങ്ഹാമിന് ഇതിഹാസ താരം സിനദിന്‍ സിദാന്റെ നമ്പര്‍ ഫൈവ് ജെഴ്‌സി നല്‍കും. ലോക ഫുട്‌ബോളിലെ പുത്തന്‍ വിസ്മയമായ ബെല്ലിങ്ഹാം ആറ് വര്‍ഷത്തേക്കാണ് റയലുമായി കരാറില്‍ ഏര്‍പ്പെട്ടത്. ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നും 1193 കോടി പ്രതിഫലത്തിനാണ് താരത്തെ ടീമിലെത്തിച്ചത്. ഒരു ഇംഗ്ലണ്ട് താരത്തിന് ലഭിക്കുന്ന ഏറ്റവും വിലയേറിയ തുകയ്ക്കാണ് ബെല്ലിങ്ഹാം സ്‌പെയിനില്‍ എത്തിയിരിക്കുന്നത്. മധ്യനിര താരമായ ജ്യൂഡ് ലോകകപ്പില്‍ മിന്നും പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സീസണിലെ ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ ഏറ്റവും മികച്ച താരമായിരുന്ന ജ്യൂഡിനായി പ്രമുഖ ക്ലബ്ബുകളെല്ലാം രംഗത്തുണ്ടായിരുന്നു. റയലിന്റെ സൂപ്പര്‍ താരങ്ങളായ ലൂക്കാ മൊഡ്രിച്ച്, ടോണി ക്രൂസ് എന്നിവര്‍ അടുത്ത സീസണുകളോടെ പടിയിറങ്ങുമ്പോള്‍ റയലിന്റെ മധ്യനിര ശക്തമാക്കാനാണ് ജ്യൂഡിനെ ടീമിലെത്തിച്ചിരിക്കുന്നത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





