13
Jun 2023
Fri
13 Jun 2023 Fri

കണ്ടെയ്‌നര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായംചെന്നവരാണ്. രണ്ടുറോഡുകള്‍ കൂടിച്ചേരുന്ന ഇടത്തുവച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 25 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റ 10 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായംചെന്നവരെയും ഭിന്നശേഷിക്കാരെയും കൊണ്ടുപോയിരുന്ന ഹാന്‍ഡി ട്രാന്‍സിറ്റിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡിയു അനുശോചിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക