ഹൈദരാബാദ്: വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനിടെ വിവാഹദിവസം സൂര്യാഘാതമേറ്റ് പ്രതിശ്രുതവരന് മരിച്ചു. ഹൈദരാബാദിലെ കുമുറം ഭീം ആസിഫാബാദിലാണ് സംഭവം. 32കാരനായ ഗുണ്ട്ല തിരുപ്പതിയാണ് മരിച്ചത്. ക്ഷണപത്രിക നല്‍കുന്നതിനിടെ ശാരീരികാസ്വസ്ഥ്യമുണ്ടായ യുവാവ് വീഴുകയായിരുന്നു.
|
വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ച്യെതു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി. വിദഗ്ധ ചികില്‍സയ്ക്കായി വെവ്വേറെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു.മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 40 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





