20
Jun 2023
Mon
20 Jun 2023 Mon

അങ്കാറ: ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമമായി തെരഞ്ഞെടുക്കപ്പെട്ട് ‘മുഹമ്മദ്’ എന്ന വാക്ക്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവയ്ക്കുന്ന ഗ്ലോബൽ ഇൻഡക്സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണക്ക് പ്രകാരം 133,349,300 പേരാണ് ഇസ്ലാമിലെ അവസാന പ്രവാചകന്റെ പേരായ മുഹമ്മദ് തങ്ങളുടെയും പേരിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേർ ഉപയോഗിച്ച മരിയയാണ് രണ്ടാമത്. 55,898,624 പേർക്ക് നൽകപ്പെട്ട നുസ്ഹി മൂന്നാമതും 29,946,427 പേർക്കുള്ള ജോസ് നാലാമതുമാണ്.

വെയി- 17,145,807, അഹ്‌മദ് – 14,916,476, യാൻ – 14,793,356, അലി – 14,763,733, ജോൺ – 14,323,797, ഡേവിഡ്- 13,429,576, ലി – 13,166,162, അബ്ദുൽ – 12,163,978, അന– 12,091,132 എന്നീ പേരുകളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലുള്ളത്.