17
Jun 2023
Mon
17 Jun 2023 Mon

കൊല്ലം: അപകടത്തിൽ മരിച്ച കൊല്ലം സുധി സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സാന്ത്വനമേകി കേരള കോൺഗ്രസ് (ബി) നേതാവും നടനുമായ ഗണേഷ് കുമാർ എംഎൽഎ. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും എന്ത് ആവശ്യത്തിനും ഒരു ചേട്ടനെ പോലെ കൂടെയുണ്ടെന്നും മഹേഷിനെ നേരിട്ട് സന്ദർശിച്ച് ഗണേഷ് കുമാർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തം ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികിൽസ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓർത്ത് നിങ്ങൾ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു..- ഗണേഷ്‌കുമാർ പറഞ്ഞു.

ചികിൽസയിൽ കഴിയുന്ന മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കണ്ടത്. ചികിൽസയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വിഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താൻ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകൾ. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരിൽ കണ്ട് എല്ലാ സഹായവും ഉറപ്പുനൽകുകയായിരുന്നു.

Don’t worry about money, I am with you like a brother: Ganesh Kumar holding Mahesh