തിരുവനന്തപുരം: ചലച്ചിത്ര ഛായാഗ്രാഹകന്‍ നവാസ് ഇസ്മായില്‍ (48) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണു മരണം. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. അപകടത്തെ തുടര്‍ന്നു പരിക്കേറ്റ് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് മരണം.
|
അതിരമ്പുഴ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായിയായാണു സിനിമയിലെത്തിയത്.
കബറടക്കം ഇന്നു 12നു കൈതമല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മാതാവ്: ലൈല. ഭാര്യ: സജില നവാസ് (കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരി). മക്കള്‍: ഇഹ്‌സാന്‍ നവാസ്, ഫര്‍ഹാന്‍ നവാസ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


